ശബരിമല ദര്‍ശനത്തിനായി ഓണ്‍ ലൈന്‍ ബുക്കിംങ് ഇന്ന് 5മണിമുതല്‍

Kerala

ശബരിമല ദര്‍ശനത്തിനായി ഓണ്‍ ലൈന്‍ ബുക്കിംങ് ഇന്ന് 5 മണി മുതല്‍ . 5 മണിയോടുകൂടി ഔദ്യോഗിക സൈറ്റ് ഓപ്പണാകും. കര്‍ക്കടകമാസ പൂജകള്‍ക്കായി 16ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനനുമതി.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൌണിന് ശേഷം ഭക്തര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. ജൂലൈ 17 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ദിവസം 5000 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സം വിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഈ മാസം (ജൂലൈ )16 ന് വൈകുന്നേരം അഞ്ചു മണിക്കാണ് തുറക്കുന്നത്.17 മുതല്‍ മാത്രമെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം ലഭിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് ഇക്കുറി ശബരിമല അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ.

വെര്‍ച്വല്‍ ക്യൂബുക്കിംഗിലൂടെ ശബരിമല കയറാന്‍ അനുമതി ലഭിക്കുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ്- 19 ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. കൊവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും ദര്‍ശനത്തിന് അനുമതി ലഭിക്കും.

കര്‍ക്കിടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ദര്‍ശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല.