ശബരിമലയില്‍ കര്‍ക്കിടക മാസ പൂജയ്ക്ക്‌ പ്രതിദിനം 5000 പേരെ അനുവദിക്കും

Kerala

ശബരിമലയില്‍ കര്‍ക്കിടക മാസ പൂജയ്്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. 48 മണിക്കൂര്‍ മുമ്ബെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിലക്കലില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ച വൈകിട്ടാണ് കര്‍ക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. 21 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.