റഷ്യന്‍ സൈന്യം അഭയാര്‍ഥി കേന്ദ്രത്തിൻമേൽ ബോംബിട്ടു

Breaking News International Russia Ukraine

കീവ് : ഉക്രൈനില്‍ റഷ്യന്‍ സൈന്യം തേര്‍വാഴ്ച തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം തേടിയ മരിയുപോളിലെ തിയേറ്റര്‍ റഷ്യന്‍ സൈന്യം തകര്‍ത്തതായി മരിയുപോള്‍ സിറ്റി കൗണ്‍സില്‍ അധികൃതര്‍ ആരോപിച്ചു. വ്യോമാക്രമണത്തില്‍ കെട്ടിടം തകര്‍ന്നെങ്കിലും ആളപായമൊന്നുമുണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്ന് കൗണ്‍സില്‍ പറഞ്ഞു.

തിയേറ്റര്‍ കെട്ടിടത്തിൻറെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അവശിഷ്ടങ്ങളില്‍ നിന്ന് കനത്ത പുക ഉയരുന്നതിൻറെ ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ബോംബിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷെല്ലാക്രമണം തുടരുന്നതിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ശേഖരിക്കാന്‍ പോലും ആകുന്നില്ല. കഴിഞ്ഞയാഴ്ച മരിയുപോളിലെ ഒരു പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണവും ലോക വ്യാപക പ്രതിഷേധമുണ്ടാക്കിയിരുന്നു. എന്നാല്‍ ആക്രമണം റഷ്യന്‍ പ്രതിരോധ വകുപ്പ് നിഷേധിച്ചു. ഉക്രൈയ്നിൻറെ നാഷണലിസ്റ്റ് അസോവ് ബറ്റാലിയന്‍ നടത്തിയ സ്ഫോടനത്തിലാണ് കെട്ടിടം തകര്‍ന്നതെന്നും വകുപ്പ് ആരോപിച്ചു.

കര്‍ഫ്യൂ തുടരുന്ന കീവില്‍ റഷ്യ ഷെല്ലാക്രമണം തുടരുകയാണ്. അതിനാല്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നിന്ന് രണ്ട് മൈല്‍ അകലെയുള്ള ഒരു റസിഡന്‍ഷ്യല്‍ പരിസരമാകെ ശൂന്യമാണ്. ആളുകളെല്ലാം വീടുകളില്‍ത്തന്നെ കഴിയുകയാണ്. സെന്‍ട്രല്‍ കീവിലെ 12 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. വടക്കന്‍ നഗരമായ ചെര്‍നിഹിവില്‍ റൊട്ടിക്കായി ക്യൂ നിന്ന 10 പേര്‍ ബോംബിംഗില്‍ കൊല്ലപ്പെട്ടതായി ഉക്രൈനിയന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.

അതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിന് ക്രെംലിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായി. ഉക്രൈയ്നിനെ ആക്രമിക്കുന്നത് നിര്‍ത്താന്‍ വേള്‍ഡ് കോര്‍ട്ട് എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് റഷ്യയോട് ഉത്തരവിട്ടതാണ് ഏറ്റവും പുതിയ സംഭവം. അതോടെ റഷ്യ ഈ പ്രശ്നത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ട നിലയിലായി. എന്നിരുന്നാലും ഈ ഉത്തരവ് റഷ്യ അംഗീകരിക്കാനിടയില്ലെന്നാണ് സൂചന.

ഭൂഖണ്ഡത്തിലെ ഏറ്റവും മുന്‍നിര മനുഷ്യാവകാശ സംഘടനയായ 47 രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള കൗണ്‍സില്‍ ഓഫ് യൂറോപ്പില്‍ നിന്നും റഷ്യയെ പുറത്താക്കി.