ജോ ബൈഡനും മറ്റ് 12 പേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

Breaking News Russia Ukraine USA

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് 12 പേര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുന്ന സ്റ്റോപ്പ് ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയതായി റഷ്യ അറിയിച്ചു.

സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബേണ്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഉള്‍പ്പടെ 13 പേര്‍ക്കാണ് വിലക്ക്.

ഉക്രൈനില്‍ യുദ്ധം നടത്തുന്നതിന് റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും വിദേശകാര്യ മന്ത്രി സര്‍ജീ ലാവ്രോവിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ നടപടി.