പ​രി​സ്ഥി​തി ​​േലാ​ല പ്ര​ദേ​ശ​ത്ത് വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​െന്‍റ ഉ​ത്ത​ര​വ്

Kerala

കൊ​ച്ചി: പ​രി​സ്ഥി​തി ​​േലാ​ല പ്ര​ദേ​ശ​ത്ത് വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​െന്‍റ ഉ​ത്ത​ര​വ്. പാ​റ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സ്പ്ലോ​സി​വ് മാ​ഗ​സി​ന്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി ന​ല്‍​കി​യ അ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. ലാ​ന്‍​ഡ് റ​വ​ന്യൂ ക​മീ​ഷ​റു​ടെ ​േമ​യ് 25ലെ ​റി​പ്പോ​ര്‍​ട്ടി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പി​െന്‍റ ഉ​ത്ത​ര​വ്.

റാ​ന്നി താ​ലൂ​ക്കി​ല്‍ പെ​രു​നാ​ട് വി​ല്ലേ​ജി​ലെ ഭൂ​മി​യി​ല്‍ വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കു​ന്ന​തി​ന് അ​നു​മ​തി​ക്കാ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഈ ​സ്ഥ​ല​ത്തി​ന് തെ​ക്ക്, വ​ട​ക്ക്, കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ സം​ര​ക്ഷി​ത​വ​ന​മാ​ണെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. മൂ​ന്ന് വ​ശ​വും റാ​ന്നി വ​നം ഡി​വി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട രാ​ജ​മ്ബാ​റ സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​ണെ​ന്നും വ​ന​ഭൂ​മി​യി​ല്‍​നി​ന്ന് 22 മീ​റ്റ​ര്‍​മാ​ത്രം അ​ക​ല​ത്തി​ലു​ള്ള പാ​റ​ഭൂ​മി​യി​ല്‍ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് ഡി.​എ​ഫ്.​ഒ​യും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.