ന്യൂഡൽഹി : രണ്ടാം പ്ലേഓഫ് മത്സരത്തില്‍ അനായാസ ജയം നേടി സഞ്ജുവിൻറെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 2022 ൻറെ ഫൈനലില്‍ ഇടംപിടിച്ചു. വീണ്ടും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ജോസ് ബട്ലറിൻറെ ( (60 പന്തില്‍ 106*) സെഞ്ച്വറിയുടെ കരുത്തിലാണ് ടീം ജയം നേടിയത്. ഈ വര്‍ഷത്തെ ഐ പി എല്ലില്‍ 16 കളിയില്‍ 824 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് സഞ്ജുവിൻറെ സ്വന്തം ജോസേട്ടന്‍.
അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിൻറെ നേതൃത്വത്തില്‍ 2008ല്‍ കിരീട നേടിയതിന് ശേഷം ഇതാദ്യമാണ് രാജസ്ഥാന്‍ ഫൈനലില്‍ എത്തുന്നത്. ഇതോടെ ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ രാജസ്ഥാന്‍ ഹര്‍ദിക്ക് പാണ്ട്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ബട്ലര്‍ പുറത്താകാതെ 108 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സജ്ഞു സാംസണ്‍ 22 റണ്‍സെടുത്ത് പുറത്തായി. 7 വിക്കറ്റും 11 പന്തും ബാക്കി നിര്‍ത്തിയാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. ബട്‌ലറിനു പുറമെ മൂന്ന് വീതം വിക്കറ്റെടുത്ത മക്കോയും പ്രസീദ് കൃഷണയുമാണ് ബാംഗ്ലൂര്‍ ഇന്നിങ്സിന് കടിഞ്ഞാണിട്ടത്.
സ്‌കോര്‍: ബാംഗ്ലൂര്‍ 8–157, രാജസ്ഥാന്‍ 3–161 (18.1).