ഫെഡ്എക്‌സിൻറെ അമരക്കാരനായി മലയാളിയായ രാജ് സുബ്രഹ്‌മണ്യം

Business India International

ഫെഡ് എക്‌സ് എന്ന ലോകോത്തര കമ്പനിയുടെ പുതിയ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ രാജ് സുബ്രഹ്‌മണ്യം. ഫെഡ് എക്‌സിൻറെ സ്ഥാപകന്‍ കൂടിയായ ഡബ്ല്യു സ്മിത്തിൻറെ പിന്‍ഗാമിയാവുകയാണ് ഈ മലയാളി. കേരളത്തിൻറെ മുന്‍ ഡിജിപി സുബ്രഹ്‌മണ്യത്തിൻറെ മകന്‍ കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്‌മണ്യം.

അരനൂറ്റാണ്ട് കാലം ഫെഡ് എക്‌സിനെ നയിച്ച W സ്മിത്ത് പടിയിറങ്ങുമ്പോള്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ മനസില്‍ ആ സ്ഥാനത്തേക്ക് പകരക്കാരനായി ഉയര്‍ന്ന പേരാണ് രാജ് സുബ്രഹ്‌മണ്യം. രാജ് സുബ്രഹ്‌മണ്യത്തിൻറെ മകന്‍ അര്‍ജുന്‍ രാജേഷ്, സഹോദരന്‍ രാജീവ് സുബ്രഹ്‌മണ്യം എന്നിവരെല്ലാം ഫെഡ്എക്‌സില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. രാജിൻറെ ഭാര്യ ഉമ സുബ്രഹ്‌മണ്യം നേരത്തെ ഫെഡ്എക്‌സിലായിരുന്നു.

2012ല്‍ കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, 2017 ല്‍ പ്രസിഡന്റ് പദവിയിലുമെത്തി രാജ് . 2019 ല്‍ ഫെഡെക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റാവുകയും ചെയ്തു ഒടുവില്‍ 2020 -ലാണ് ഡയറക്ടര്‍ ബോര്‍ജഡിലേക്ക് എത്തിയത്.