രാഹുല്‍ ഗാന്ധിയുടെ ഫോണും പെഗാസസ് ചോര്‍ത്തിതായി റിപ്പോര്‍ട്ട്; പട്ടികയില്‍ കൂടുതല്‍ പേര്‍

General

ഇ​സ്ര​യേ​ലി ചാ​ര സോ​ഫ്റ്റ്‌​വേ​റാ​യ പെ​ഗാ​സ​സ് ഉപയോഗിച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഫോ​ണും ചോ​ര്‍​ത്തി​യ​താ​യി വി​വ​രം. രാ​ഹു​ലി​ന് പു​റ​മേ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ഞ്ച് സു​ഹൃ​ത്തു​ക​ളു​ടെ​യും ഫോ​ണു​ക​ള്‍ ചോ​ര്‍​ത്തി.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​ശ്വി​നി വൈ​ഷ്ണ​വ്, പ്ര​ഹ്ളാ​ദ് പ​ട്ടേ​ല്‍ എ​ന്നി​വ​രു​ടെ​യും ഫോ​ണു​ക​ളും ചോ​ര്‍​ത്തി. പ്ര​ശാ​ന്ത് കി​ഷോ​ര്‍, അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി എ​ന്നി​വ​രു​ടെ​യും പേ​രു​ക​ളും ഫോ​ണ്‍ ചോ​ര്‍​ത്ത​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​ശോ​ക് ല​വാ​സ​യു​ടെ ഫോ​ണും ചോ​ര്‍​ന്നു. ബി​ല്‍​ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്‍ ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ എം. ​ഹ​രി​മേ​നോ​ന്‍റെ ഫോ​ണും ചോ​ര്‍​ത്തി. മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യി​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച സു​പ്രീം​കോ​ട​തി ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ണും ചോ​ര്‍​ന്നു.

ഇ​സ്രേ​ലി ക​ന്പ​നി​യാ​യ എ​ന്‍​എ​സ്‌ഒ ഗ്രൂ​പ്പ് വി​ക​സി​പ്പി​ച്ച സോ​ഫ്റ്റ്‌​വേ​ര്‍ ആ​ണ് പെ​ഗാ​സ​സ്. അ​ഭി​ഭാ​ഷ​ക​ര്‍, വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി ര​ണ്ടു ഡ​സ​ന്‍ പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ പെ​ഗാ​സ​സ് ചോ​ര്‍​ത്തു​ന്ന​താ​യി 2019ല്‍ ​ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.