പി.വി സിന്ധുവും ,സായി പ്രീണിതും ടോക്കിയോയില്‍ പരിശീലനം തുടങ്ങി

Sports

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യനും റിയോ ഒളിമ്ബിക്സ് വെള്ളി മെഡല്‍ ജേതാവുമായ പിവി സിന്ധു, ബി സായി പ്രണീത് എന്നിവര്‍ ടോക്കിയോയിലെ പരിശീലന കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അവരുടെ ആദ്യ പരിശീലന൦ നടത്തി. ജൂലൈ 23 ന് ആണ് ഒളിമ്ബിക്സ് ആരംഭിക്കുന്നത്.

ആദ്യ ബാച്ചിനൊപ്പം ഞായറാഴ്ച ടോക്കിയോയിലെത്തിയ സിന്ധു, ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ കോച്ച്‌ പാര്‍ക്ക് പാര്‍ക്ക് തായ്-സാങിനൊപ്പം പരിശീലനം നടത്തിയിരുന്നു, ഇത്തവണ തരാം മെഡല്‍ നേടുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ആറാം സീഡായ സിന്ധു ജൂലൈ 25 ന് ഗ്രൂപ്പ് ജെയില്‍ ഇസ്രയേലിന്റെ ക്സെനിയ പോളികാര്‍പോവയ്‌ക്കെതിരായ മത്സരത്തോടെ മത്സരം ആരംഭിക്കും. ആദ്യ റൗണ്ട് കടന്നാല്‍ ലോക 12-ാം നമ്ബര്‍ മിയ ബ്ലിച്ഫെല്‍ഡിനെ അവര്‍ നേരിടും. 13-ാം സീഡായ പ്രനീത് പുരുഷ സിംഗിള്‍സ് ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡിന്റെ മാര്‍ക്ക് കാല്‍ജോവിനെ നേരിടും. അതേസമയം, ടേബിള്‍ ടെന്നീസ് താരങ്ങളായ അചന്ത ശരത് കമല്‍, ജി സത്യന്‍ എന്നിവര്‍ തിങ്കളാഴ്ച രാവിലെ ആദ്യ പരിശീലനം നടത്തി.