ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സായുധരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

General

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സായുധരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ ദച്ചിഗം വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈന്യവും പോലിസും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നമീബിയന്‍, മര്‍സര്‍ പ്രദേശങ്ങള്‍ക്കിടയിലാണ് ഏറ്റുമുട്ടലെന്നാണ് വിവരം. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഏതാനും നാളുകളായി പ്രദേശത്ത് സുരക്ഷാസേനയും സായുധ സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അത്തരം ഏറ്റുമുട്ടലുകള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.