പാചക വാതക വിലവർധനവിനെതിരെ പ്രതിക്ഷേധം

India Kerala

എറണാകുളം : രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനവ് ഭീകരതക്ക് എതിരെ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് ശ്രീ.ബിജു തേറാട്ടിൽ ഗ്യാസ് കുറ്റി ചുമന്നു തിരി തെളിയിച്ചു കൊണ്ടു സംസ്ഥാന പ്രസിഡന്റ് ശ്രീമതി അനു ചാക്കോ ഉത്ഘാടനം ചെയ്തു.
യുവ രാഷ്ട്രീയ ജനതാദൾ സെക്രട്ടറി ജനറൽ സുഭാഷ് കാഞ്ഞിരതിങ്കൽ ആശംസകൾ നേർന്നു.
യുവ രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് റിഷാദ്, ജില്ലാ ഭാരവാഹികളായ ഓമന ശശി,സൂരാജമ്മ എന്നിവർ പങ്കെടുത്തു.