കൊവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു

Kerala

കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്.

2,645 മുതല്‍ 9,776 രൂപ വരെയാണ് പുതിയ ചികിത്സനിരക്കുകള്‍. പുതിയ ഉത്തരവ് നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്‌പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയറിന്‍റെ ( എന്‍ എ ബി എച്ച്‌) അക്രഡിറ്റേഷനുളള ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എ സി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എ സി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്.

പുതിയ സര്‍ക്കാര്‍ ഉത്തരവ് ആറാഴ്‌ച വരെ നടപ്പാക്കാന്‍ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. എന്‍ എ ബി എച്ച്‌ അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2,645 രൂപയും മുറി (രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എ സി 3,174 രൂപയും സ്വകാര്യ മുറി 3,703 രൂപയും സ്വകാര്യ മുറി എ സി 5,290 രൂപയുമാണ് പുതുക്കിയ നിരക്ക്.