കീവ് : പൊരുതുന്ന ഉക്രൈന്‍ ജനതയ്ക്ക് സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കീവില്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ബോറിസ് ജോണ്‍സൻറെ പുതിയ സഹായ പ്രഖ്യാപനം. സെലന്‍സ്‌കിയെ നേരില്‍ കാണാന്‍ സാധിച്ചത് ഒരു നേട്ടമാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലണ്ടനില്‍ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സെലന്‍സ്‌കി സന്ദര്‍ശനം.
യുകെയുടെ കവചിത വാഹനങ്ങളും കപ്പല്‍ വേധ മിസൈലുകളും ഉക്രൈയ്‌ന് ഓഫര്‍ ചെയ്തത്. 120 കവചിത വാഹനങ്ങളും പുതിയ കപ്പല്‍ വേധ മിസൈല്‍ സംവിധാനങ്ങളുമാണ് അധിക സൈനിക സഹായമായി ബ്രിട്ടന്‍ നല്‍കുന്നത്. റഷ്യയുടെ നിയമവിരുദ്ധമായ ആക്രമണം തുടരുമ്പോള്‍ ഉക്രൈയ്നെ സഹായിക്കാന്‍ ഇത് ആവശ്യമാണ്.
ലോയിറ്ററിംഗ് ഡ്രോണുകള്‍ക്കും സ്റ്റാര്‍സ്ട്രീക്ക് വിമാന വേധ മിസൈലുകള്‍ക്കും 800 ടാങ്ക് വിരുദ്ധ മിസൈലുകള്‍ക്കും പുറമേയാണ് ഈ യുകെ സഹായം.ഉക്രൈയ്‌നിനായി ലോകബാങ്ക് നടത്തിയ ധനസമാഹരണത്തില്‍ ബോറിസ് ജോണ്‍സണ്‍ 500 മില്യണ്‍ ഡോളറും അധികമായി വാഗ്ദാനം ചെയ്തിരുന്നു.
പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കിയുടെ അചഞ്ചലമായ നേതൃത്വവും ഉക്രൈയിന്‍ ജനതയുടെ അജയ്യമായ ധൈര്യവുമാണ് പുടിനെ തടയുന്നതെന്ന് ഇദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആയുധ നേട്ടമായിരിക്കുമിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.