വത്തിക്കാന്‍ : ഉക്രെയ്നില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധം രാഷ്ട്രീയത്തിൻറെയും മാനവികതയുടെയും പരാജയമാണെന്ന് മാര്‍പാപ്പ ട്വീറ്റ് ചെയ്തു.
”ഓരോ യുദ്ധവും ലോകത്തെ മുമ്പത്തേക്കാള്‍ മോശമാക്കുന്നു. യുദ്ധം രാഷ്ട്രീയത്തിൻറെയും മാനവികതയുടെയും പരാജയമാണ്, അപമാനകരമായ കീഴടങ്ങലാണ്. പൈശാചിക ശക്തികള്‍ക്ക് മുന്നിലുള്ള കടുത്ത പരാജയം” മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ, ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ച് യുദ്ധം സംബന്ധിച്ച തൻറെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പ്രോട്ടോക്കോള്‍ മറികടന്നായിരുന്നു മാര്‍പ്പാപ്പയുടെ ഈ അസാധാരണ നടപടി. സാധാരണയായി പോപ്പ് ഒരു എംബസിയിലും പോകാറില്ല. റഷ്യന്‍ ഭരണകൂടത്തോടുള്ള ശക്തവും കരുത്തുറ്റതുമായ ഒരു അഭ്യര്‍ത്ഥനയാണ് സമാധാനത്തിനു വേണ്ടിയുള്ള മാര്‍പാപ്പയുടെ ഈ സന്ദര്‍ശനം.