ഇല്ലാത്ത കേസില്‍ കുടുക്കുമെന്നും, വീട്ടില്‍ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തി: ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

Kerala

കണ്ണൂര്‍: പൊലീസിനെതിരെ പ്രതികരിച്ചാല്‍ ഇല്ലാത്ത കേസില്‍ കുടുക്കുമെന്നും വീട്ടില്‍ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാരായ ലിബിനും എബിനും. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്റ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നോട്ടീസ് നിലനില്‍ക്കുന്നതല്ലെന്നുമാണ് ഇരുവരും ഉയര്‍ത്തുന്ന വാദം. മറ്റൊരു സംസ്ഥാനത്ത് നടന്ന കാര്യത്തിന് ഇവിടെ എങ്ങനെയാണ് നടപടി എടുക്കുകയെന്നാണ് അഡ്വക്കേറ്റിന് ഒപ്പമുള്ള പുതിയ വ്ലോഗിലൂടെ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാര്‍ ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തിലും നടപടിക്ക് നീക്കം തുടങ്ങിയിരുന്നു. ആംബുലന്‍സ് എന്ന വ്യാജേന സൈറണും എയര്‍ഹോണും മുഴക്കി പരിഭ്രാന്തി പരത്തി ബിഹാറിലൂടെ അതിവേഗത്തില്‍ യാത്ര ചെയ്യുന്ന വീഡിയോ ഇവര്‍ തന്നെയാണ് നേരത്തെ നവമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്. ദൃശ്യങ്ങള്‍ ബിഹാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.