പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണാസി സന്ദര്‍ശനം ഇന്ന്. പൊതുമേഖല യിലടക്കം 1500 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് സ്വന്തം മണ്ഡലത്തില്‍ നരേന്ദ്രമോദി എത്തുന്നത്. സന്ദര്‍ശനത്തോട് അനുബന്ധിച്ച് കാശീ വിശ്വനാഥ ക്ഷേത്രവും നരേന്ദ്രമോദി സന്ദര്‍ശിക്കും.
വാരാണാസിയെ ലോകനിലവാരത്തിലുള്ള കേന്ദ്രമാക്കുന്നതിന്റെ ഭാഗമായ കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമാണ്. രുദ്രാക്ഷ എന്ന പേരിലാണ് ജപ്പാന്റെ സഹായത്താല്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്റര്‍ വാരാണാസിയില്‍ ഉയരാന്‍ പോകുന്നത്.
പൊതു മേഖലയില്‍ 100 കിടക്കകള്‍ ഉള്ള വനിതാ-ശിശു ക്ഷേമ ആശുപത്രിയുടെ വികസന നിര്‍മ്മാണം ഉദ്ഘാടനം നിര്‍വ്വഹിക്കും. ബനാറസ് സര്‍വ്വകലാശാലയുടെ ആരോഗ്യ ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് വികസനം നടക്കുന്നത്, ദേശീയ പാത വികസനം, വിനോദസഞ്ചാര മേഖലാ വികസനം അടക്കമുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്.