കേരളത്തില്‍ പ്ലസ് ടു പരീക്ഷയില്‍ 87.94 % വിജയം

Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയില്‍ 87.94 % വിജയം. 3,28,702 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

സയന്‍സ് 90.52 %, ഹ്യുമാനിറ്റീസ് 80.04 %, കൊമേഴ്‌സ് 89.13 ശതമാനം, ആര്‍ട്ട് 89.33 % എന്നിങ്ങനെയാണ് വിജയശതമാനം. 48,383 പേര്‍ക്ക് ഫുള്‍ എ പ്ലസ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 % പേര്‍ (1,34,655) ഉപരിപഠനത്തിന് യോഗ്യത നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 90.37 % (1,73,361), അണ്‍ എയ്ഡഡ് 87.67 %. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി.

വിജയത്തില്‍ മുന്നില്‍ എറണാകുളം ജില്ലയാണ്. എറണാകുളം ജില്ലയില്‍ 91.11 ശതമാനം വിജയം. കുറവ് വിജയശതമാനം പത്തനംതിട്ടയില്‍, 82.53 ശതമാനം. സേ പരീക്ഷ, പുനഃപരിശോധന ശനിയാഴ്ച വരെ അപേക്ഷിക്കാം.