സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

Kerala

തിരുവനന്തപുരം: കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇന്ന് 12 മണിക്കൂര്‍ നോണ്‍ കൊവിഡ് ഡ്യൂട്ടികളില്‍ നിന്ന് പി ജി ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. അത്യാഹിത, കൊവിഡ് ചികിത്സാ വിഭാഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കില്ല.

ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പി ജി ഡോക്ടര്‍മാരുടെ പരാതി. കൊവിഡ് ചികിത്സ താഴേത്തട്ടിലേക്ക് വികേന്ദ്രീകരിക്കാത്തതിനാല്‍ പ്രധാന മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠനം നടക്കുന്നില്ല.

റിസ്ക് അലവന്‍ലസും, വര്‍ധിപ്പിച്ച വേതനവും ലഭിക്കാത്തതും സമരത്തിന് കാരണമാണ്. സൂചന പണിമുടക്കില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.