കോപ്പന്‍ഹേഗന്‍ : റഷ്യക്കെതിരെ യുദ്ധം ചെയ്യാനുള്ള വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുടെ വാക്കുകള്‍ ഡാനിഷ് ജനതയ്ക്ക് ഊര്‍ജം പകരുന്നു. നിരവധി ഡാനിഷ് പൗരന്മാരാണ് പോരാട്ടത്തിലേക്ക് ഇറങ്ങാന്‍ സന്നദ്ധരാവുന്നത്. ഇത് ഉക്രേനിയക്കാരുടെ പോരാട്ടം മാത്രമല്ല, നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്ന് വെജ്‌ലെയില്‍ നിന്നുള്ള തൊഴിലന്വേഷകനായ മാഡ്സ് എമില്‍ ലോംഗി പറഞ്ഞു. വെറും മൂന്ന് മാസത്തെ സൈനിക സേവന പരിചയമാണ് ലോംഗിക്കുള്ളത്.
ലോംഗിയെപ്പോലെ നിരവധി പേരാണ് ജര്‍മനിയും പോളണ്ടും വഴി ഉക്രൈനിലേക്ക് യാത്ര ചെയ്തിട്ടുള്ളത് .
ഉക്രേനിയന്‍ കമാന്റിന് കീഴില്‍ പോരാടുന്നതിനായി അന്താരാഷ്ട്ര സന്നദ്ധപ്രവര്‍ത്തകരെയെല്ലാം കുലേബ ഇതിനകം സ്വാഗതം ചെയ്തിട്ടുണ്ട്. പോരാട്ടത്തിനിറങ്ങുന്ന ഡാനിഷ് ജനതയുടെ വീര്യത്തെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സണും സമാന അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത്. ആളുകള്‍ യുദ്ധത്തിനായി ഉക്രൈനിലേക്ക് പോവുന്നതില്‍ തടയാന്‍ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനിലേക്ക് യാത്ര ചെയ്യുന്നതിലോ സംഘര്‍ഷത്തില്‍ പങ്കുചേരുന്നതിലോ നിയമപരമായി തടസ്സങ്ങള്‍ ഒന്നുമില്ല. ഇത് ഓരോ വ്യക്തിയുടെ തീരുമാനമാണെന്നും ഇവിടെ താമസിക്കുന്ന ഉക്രേനിയക്കാര്‍ക്കും സംഘര്‍ഷത്തില്‍ നേരിട്ട് എന്തെങ്കിലും സംഭാവന ചെയ്യാനുണ്ടെന്ന് തോന്നുന്ന മറ്റുള്ളവര്‍ക്കും ഇത് ബാധകമാണെന്നും ഫ്രഡറിക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അധികൃതരുടെ ഈ നിലപാടിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഡെന്മാര്‍ക്കിലെ മുതിര്‍ന്ന വിമുക്തഭടന്‍ നീല്‍സ് ഹാര്‍ട്ട്വിഗ് ആന്‍ഡേഴ്‌സണ്‍ തൻറെ എതിര്‍പ്പ് അറിയിച്ചു. ‘ശ്രദ്ധയോടെ ചിന്തിക്കുക അത് തെറ്റിയാല്‍ ജീവന്‍ തന്നെ നഷ്ടമാവാം,’ നീല്‍സ് പറഞ്ഞു. പരിശീലനം നേടാത്തവര്‍ ഈ തീരുമാനത്തില്‍ നിന്ന് വിട്ട് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോംഗിയെപ്പോലുള്ള നിരവധി പേര്‍ പോരാട്ടത്തിലേക്ക് ഇറങ്ങാന്‍ ഇപ്പോള്‍ തന്നെ സന്നദ്ധരായി കഴിഞ്ഞു. ഞങ്ങള്‍ അവിടെ പോവുന്നത് ആക്രമിക്കാനല്ല പ്രതിരോധിക്കാനായാണ് ആക്രമണം ഉക്രേനിയന് സേനയെ ആശ്രയിച്ചിരിക്കും എന്നാണ് അവരുടെ വാദം.