പെഗസസ് വിഷയത്തില്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണo :ശശി തരൂര്‍

General

പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടുളള ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് ആഗസ്റ്റില്‍ സമര്‍പ്പിക്കുമെന്ന് അദ്ധ്യക്ഷന്‍ ശശി തരൂര്‍ അറിയിച്ചു. വിഷയത്തില്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെഗസസ് വാങ്ങിയെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ലെന്നും, വിവാദം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെഗസസ് ഉപയോഗിച്ച്‌ നിരീക്ഷണം നടത്തിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പെഗസസ് സര്‍ക്കാരുകള്‍ക്ക് മാത്രമേ നല്‍കാറുള്ളൂ. ചൈനയോ പാകിസ്ഥാനോ ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വിശ്വസിക്കാന്‍ സാധിക്കുമോയെന്ന് ശശി തരൂര്‍ .