പിസി ജോര്‍ജ്ജിന് കര്‍ശന ഉപാധികളോടെ ജാമ്യം

Breaking News Kerala Politics

തിരുവനന്തപുരം : വിദ്വേഷപ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിന് ജാമ്യം. . ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോര്‍ജ്ജ് കോടതിയെ അറിയിച്ചു.

പ്രായം കണക്കിലെടുത്താണ് ജാമ്യം എന്ന് ഹൈക്കോടതി വ്യക്തമാക്കി . കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അതേ സമയം വെണ്ണല കേസില്‍ അദ്ദേഹത്തിന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.