തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ പി സി ജോര്‍ജ്ജിനെതിരെ ബലാല്‍സംഗം കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിണറായി വിജയൻറെ ആജ്ഞാനുവര്‍ത്തിയായി പോലീസ് പ്രവര്‍ത്തിക്കുന്നതായി പി സി ജോര്‍ജ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.ജനങ്ങളെ അണിനിരത്തി ,പിണറായിയെ നേരിടുമെന്ന് പിസി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മ്യുസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതി കൊടുത്ത രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
പി സി ജോര്‍ജ്ജിനെതിരെ നേരത്തെ തന്നെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നു. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനും, കലാപം നടത്താനും ഗൂഡാലോചന നടത്തിയെന്നായിരുന്നു കേസ്. ചാനലുകളിലെ ഇടത് പക്ഷ മാധ്യമ പ്രവര്‍ത്തകര്‍ ഇതിനകം തന്നെ പി സി ജോര്‍ജിനെ ഒറ്റപ്പെടുത്താനുള്ള വാര്‍ത്ത വിവരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കന്റോണ്‍മെൻറ് പൊലീസാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ചോദ്യം ചെയ്യലിന് പി സി ജോര്‍ജ്ജ് ഇതുവരെ ഹാജരായിരുന്നില്ല. ഇ ഡി ചോദ്യം ചെയ്യുന്നത് കൊണ്ടാണ് ഹാജരാകാന്‍ കഴിയാത്തത് എന്നാണ് പി സി ജോര്‍ജ്ജ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്,