അസമില്‍ യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ 50 പേരെ കാണാതായി രക്ഷാപ്രവര്‍ത്തനം നടത്തുന്നു

General

ദിസ്പൂര്‍: അസമില്‍ യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ 50 പേരെ കാണാതായി. 40 പേരെ രക്ഷപ്പെടുത്തി. ബ്രഹ്മപുത്രനദിയിലാണ് അപകടമുണ്ടായത്. ജോര്‍ഹട്ട് ജില്ലയില നിമതിഘട്ടില്‍ എതിര്‍ ദിശയില്‍ വന്ന ബോട്ടുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാല്‍പ്പത് പേരെ രക്ഷപ്പെടുത്തിയതായി അവര്‍ അറിയിച്ചു. അരുണാചല്‍ പ്രദേശില്‍ നിന്നടക്കം കുടുതല്‍ സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്‍ഡിആര്‍എഫിനോടൊപ്പം സംസ്ഥാന ദുരന്തനിവാരണസേനയോടും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. എല്ലാവിധ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.