പാകിസ്​താന്‍ മുന്‍ പ്രസിഡന്‍റും ,​ പി.എം.എല്‍-എന്‍ മുതിര്‍ന്ന നേതാവുമായ​ മംനൂന്‍ ഹുസൈന്‍ അന്തരിച്ചു

General

പാകിസ്​താന്‍ മുന്‍ പ്രസിഡന്‍റും മുസ്​ലിംലീഗ്​-നവാസ്​ (പി.എം.എല്‍-എന്‍) മുതിര്‍ന്ന നേതാവുമായ​ മംനൂന്‍ ഹുസൈന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കഴിഞ്ഞ ഫെബ്രുവരിയില്‍ അര്‍ബുദം സ്​ഥിരീകരിച്ചിരുന്നു. പാകിസ്​താ‍െന്‍റ 12ാമത്തെ പ്രസിഡന്‍റായി 2013ലാണ്​ മംനൂന്‍ ഹുസൈന്‍ ചുമതലയേറ്റത്​. 2018 വരെ അധികാരത്തില്‍ തുടര്‍ന്നു.

1940ല്‍ ആഗ്രയിലായിരുന്നു ജനനം. ഇന്ത്യ-പാക്​ വിഭജനത്തിന്​ ശേഷമാണ് കുടുംബം ​പാകിസ്​താനിലേക്ക്​ കുടിയേറിയത്​.