അഗതി മന്ദിരത്തില്‍ ഭക്ഷ്യ വിഷ ബാധ ഒരു മരണം ,നാലുപേര്‍ ചികിത്സയില്‍ ഒരാളുടെ നില ഗുരുതരം .കണ്ണൂര്‍ സിറ്റി അവേരയിലെ അഗതി മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അന്തേവാസി മരിച്ചു. നാലു പേര്‍ ആശുപത്രിയില്‍. അവേര ‘സ്‌നേഹവീട്ടി’ലെ അന്തേവാസിയായ പീതാംബരന്‍(65) എന്നയാളാണ് മരിച്ചത്. അബ്ദുസ്സലാം(75), റഫീഖ്(37), ഗബ്രിയേല്‍(56), പ്രകാശന്‍ (52) എന്നിവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരു മുറിയില്‍ താമസിക്കുന്ന വര്‍ക്കാണ് വിഷബാധയേറ്റത് എന്നതില്‍ ദുരൂഹതയുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പീതാംബരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നേരത്തേ കൊവിഡ് ബാധിച്ച് രോഗ മുക്തനായിരുന്നു പീതാബംരന്‍. കണ്ണൂര്‍ സിറ്റി പോലിസ് അന്വേഷണം തുടങ്ങി.