വേള്‍ഡ് ഇന്ത്യാ ന്യൂസിന്റെ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍…

General

മഹാമാരിയുടെ നിയന്ത്രണങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ മലയാളക്കര ഇന്ന് ഓണത്തെ വരവേല്‍ക്കുകയാണ്.ഈ ഓണക്കാലം ജാഗ്രതയോടെ കൊണ്ടാടുമ്‌ബോഴും നല്ലൊരു നാളെയുടെ പ്രതീക്ഷ കൂടി ഒരോ മനസ്സുകളിലും പൂവിടുന്നത്. ഓരോരുത്തരും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസ്‌കും സാമൂഹിക അകലവും പാലിച്ചു വേണം ഓണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ കൂടിയാകട്ടെ ഈ ഓണം. നിറത്തിന്റെയും രുചികളുടെയും ഉത്സവമാണ് ഓണം. പാകം ചെയുന്ന വിഭവങ്ങള്‍ മുതല്‍ വിളമ്ബുന്ന വാഴയിലയില്‍ വരെ നിരവധി ചിട്ടകളും ഐതീഹ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിഭവ സമൃദ്ധമായ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവം. ഓണാഘോഷത്തിന്റെ ഭാഗമായി പലേടങ്ങളിലും വ്യത്യസ്ഥമായ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ഭക്ഷണക്രമങ്ങളുമാണ് കണ്ടുവരുന്നത്.

ഓണക്കോടിപോലെത്തന്നെ കേമമാണ് ഓണസദ്യയും ഓണപ്പായസവും. കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം, തിരുവാതിരക്കളി, പുലിക്കളി, വള്ളംകളി, പന്തുകളി, ഓണത്തല്ല്, തുമ്ബികളി അങ്ങനെ നീളുന്നു ഓണവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ആചാരങ്ങളും വിനോദങ്ങളും. കോവിഡ് ആശങ്കകള്‍ക്കിടയിലും ലോകമെമ്ബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. എല്ലാ പ്രിയ വായനക്കാര്‍ക്കും വേള്‍ഡ് ഇന്ത്യാ ന്യൂസിന്റെ ഓണാശംസകള്‍ .