തിരുവനന്തപുരം : സാമ്ബത്തിക പ്രതിസന്ധി മൂലം ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബള അഡ്വാന്‍സ് നല്‍കില്ല. ഓണത്തിന് നല്‍കുന്ന ശമ്ബള അഡ്വാന്‍സ് ആണ് ഒഴിവാക്കിയത്. കോവിഡ് പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍ വര്‍ധനവ് നല്‍കിയിരുന്നു. ഓണക്കാലത്ത് പതിനഞ്ചാം തീയതിക്ക് ശേഷമാണ് ഓണം വരുന്നതെങ്കില്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്ബളം നേരത്ത നല്‍കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ 20 നാണ് ഓണമെത്തുന്നതെങ്കിലും അഡ്വാന്‍സ് ശമ്ബളം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
മാത്രമല്ല, ഉല്‍സവബത്തയും ബോണസും നല്‍കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഗഡുക്കളായി നേരത്തെ ഇവരില്‍ നിന്നും പിരിച്ച ശമ്ബളവും നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ അഡ്വാന്‍സ് ശമ്ബളം നല്‍കേണ്ടെന്നാണ് തീരുമാനം. 27360 രൂപ വരെ ശമ്ബളമുള്ളവര്‍ക്ക് 4000 രൂപയും അതിന് മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. ഇത്തവണ നാട് നേരിടുന്ന പ്രതിസന്ധി ജീവനക്കാര്‍ മനസ്സിലാക്കണമെന്ന് ധനമന്ത്രി പറഞ്ഞു.