കൊയിലാണ്ടിയില്‍ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി

Crime

കൊയിലാണ്ടിയില്‍ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. അഞ്ചംഗ സംഘം ഊരള്ളൂര്‍ സ്വദേശി അഷ്റഫിനെയാണ് തട്ടികൊണ്ടുപോയത്. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇന്നു രാവിലെ ഊരള്ളൂരിലെ വീട്ടില്‍വെച്ചാണ് അഷ്റഫിനെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ഒന്നരമാസം മുമ്ബാണ് അഷ്റഫ് വിദേശത്തുനിന്നെത്തിയത്. സ്വര്‍ണക്കടത്തില്‍ കാരിയറായി ഇയാള്‍ പ്രവര്‍ത്തിച്ചിരുവെന്നാണ് പൊലീസിന്‍റെ സംശയം. പൊലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. അഷ്റഫ് ആര്‍ക്കെങ്കിലും സ്വര്‍ണം കൈമാറിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.