നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ വയോധികനെ കഴുത്തറുത്ത് ഭാര്യ കൊന്ന സംഭവം

Breaking News Crime Kerala

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യ കുറ്റം സമ്മതിച്ചു. 15 വർഷമായി ഗോപി കിടപ്പിലായിരുന്നു. ഇക്കാലമത്രയും ഗോപിയെ ശുശ്രൂഷിച്ചിരുന്നത് ഭാര്യ സുമതിയാണ്. ഒറ്റമുറി വീട്ടിലായിരുന്നു ഇരുവരുടെയും താമസം. ഭർത്താവിന്റെ ദുരിതം കണ്ടുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് സുമതി പോലീസിനോട് പറഞ്ഞത്.
പക്ഷാഘാതം മൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സുമതി മൊഴി നൽകി.