നെയ്യാര്‍ ഡാം പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ കഞ്ചാവ് മാഫിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

Kerala

നെയ്യാര്‍ ഡാം പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ കഞ്ചാവ് മാഫിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കാട്ടാക്കട കുളത്തുമ്മല്‍ സ്വദേശി അമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട ആളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. ഇവര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതികളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമനെ അറസ്റ്റ് ചെയ്തത്. കോട്ടൂര്‍, വ്ളാവട്ടി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.