ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

Covid Headlines India

ന്യുഡല്‍ഹി : അന്താരാഷ്ട്ര യാത്രകള്‍ക്കായുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇന്ത്യയിലെത്തുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പും ശേഷവും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൂര്‍ണമായും വാകസീനെടുത്തവരും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയുണ്ടാകില്ല. അവര്‍ക്ക് ഹോം ക്വാറന്റീനും നിര്‍ബന്ധമില്ല.

അതേസമയം, ഒരു ഡോസ് മാത്രം വാക്സിന്‍ എടുത്തവര്‍, അല്ലെങ്കില്‍ വാക്സിന്‍ എടുക്കാത്തവര്‍, വിമാനത്താവളത്തില്‍ വച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണം.ഹോം ക്വാറന്റീന്‍ സമയത്ത് കോവിഡ് പോസിറ്റീവ് അകുന്ന യാത്രക്കാരെ 14 ദിവസത്തേക്ക് ക്വാറന്റീനില്‍ വിധേയമാക്കും.