ഫ്രാൻസിൻറെ പുതിയ പ്രധാനമന്ത്രിയായി തൊഴിൽ മന്ത്രി എലിസബത്ത് ബോണിനെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിയമിച്ചു. 30 വർഷത്തിനിടെ ഫ്രഞ്ച് ഗവൺമെന്റിൻറെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 61 കാരിയായ എലിസബത്ത് ബോൺ.
പെൻഷൻ പ്രായം ഉയർത്തുന്നത് അടക്കം തൊഴിൽമേഖലയിൽ മാക്രോൺ വാഗ്ദാനം ചെയ്ത പരിഷ്കരണ നടപടികൾക്ക് ശക്തമായ പിന്തുണയാണ് സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ബോൺ നൽകിയത്. യൂണിയനുകളുമായി വിവേകത്തോടെ ചർച്ചകൾ നടത്താൻ കഴിവുള്ള ഒരു സാങ്കേതിക വിദഗ്ധ കൂടിയാണ് ഇവർ. 2019ൽ പരിസ്ഥിതി മന്ത്രിയായിരുന്നു.
സ്ഥാനമൊഴിയുന്ന ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് തൻറെ രാജിക്കത്ത് നേരത്തെ പ്രസിഡന്റിന് കൈമാറി. കഴിഞ്ഞ മാസം മാക്രോൺ തൻറെ രണ്ടാം അഞ്ച് വർഷത്തെ കാലാവധിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കാസ്റ്റെക്സിൻറെ രാജി പ്രതീക്ഷിച്ചിരുന്നു.
‘നിങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകൂ എന്ന് പറഞ്ഞുകൊണ്ട് എല്ലാ കൊച്ചു കുട്ടികൾക്ക് ഈ നോമിനേഷൻ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!’ സ്ത്രീകളുടെ സ്ഥാനത്തിനായുള്ള നമ്മുടെ സമൂഹത്തെ ഒന്നും തടയരുത്,” നിയമനത്തിന് ശേഷം ബോൺ പ്രതികരിച്ചു.
മാക്രോണും ബോണും വരും ദിവസങ്ങളിൽ പുതിയ ഫ്രഞ്ച് സർക്കാരിനെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.