ഐഎന്‍എല്ലിന്റെ മന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സിപിഎം ഒരുങ്ങുന്നു

Politics

കൊച്ചി : തെരുവില്‍ തമ്മിലടിച്ച് പിളര്‍ന്ന ഐഎന്‍എല്ലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കാനുള്ള ആലോചനയില്‍ സിപിഎം. ഐഎന്‍എല്ലിലെ തര്‍ക്കം ഇടതുമുന്നണിക്ക് നാണക്കേടായാല്‍ അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനം നഷ്ടമാകും. ഐ.എന്‍.എല്ലിലെ തമ്മിലടിയില്‍ ഇടപെടില്ലെങ്കിലും സിപിഎം എ.പി.അബ്ദുള്‍ വഹാബ് വിഭാഗത്തിന് ഒപ്പം ആണ് .

എന്നാല്‍ തമ്മിലിടച്ച് പിരിഞ്ഞ ഐ.എന്‍.എല്ലിലെ ഇരുവിഭാഗവും ഇടതുമുന്നണിക്ക്് ഒപ്പമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടുപേരെയും ഒരുമിച്ച് മുന്നണിയിലിരുത്താന്‍ സിപിഎമ്മിന് താല്പര്യമില്ല. മുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയ ഐ.എന്‍.എല്‍ നേതൃത്വത്തോട് കടുത്ത രോഷത്തിലാണ് സിപിഎം. പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസിം ഇരിക്കൂര്‍ പക്ഷത്തോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്.

എന്നാല്‍ മന്ത്രിയായ ദേവര്‍കോവിലിന്റെയും കാസിം ഇരിക്കൂറിന്റെയും സമീപനങ്ങളില്‍ സിപിഎം കടുത്ത അമര്‍ഷത്തിലാണ്. സിപിഎം നേതൃത്വത്തോട് ആലോചിക്കാതെ ദേവര്‍കോവില്‍ നടത്തുന്ന ഇടപെടലുകളില്‍ സിപിഎം നേരത്തെ തന്നെ അമര്‍ഷം അറിയിച്ചിരുന്നാണ്. അച്ചടക്കമില്ലെങ്കില്‍ അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കണമെന്ന് നിലപാടിലാണ് ഉന്നത സിപിഎം നേതാക്കള്‍.

ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനില്ലെന്നും പ്രശ്നങ്ങള്‍ ഐ.എന്‍.എല്‍ തന്നെ പരിഹരിക്കണമെന്നുമാണ് സിപിഎം നിര്‍ദേശം. ഒരു തവണ എകെജി സെന്ററില്‍ വിളിച്ച് ചര്‍്ച്ച നടത്തിയിട്ടും ഫലം കാണാത്തതിലാണ് ഇനി ചര്‍ച്ചിയില്ലെന്ന് നിലപാടിലേക്ക് സിപിഎം എത്തിയത്. ഇതിനിടെ എ പി അബ്ദുള്‍ വഹാബ് വിഭാഗം ഇന്ന് സിപിഎം നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുന്നുണ്ട്.