ന്യൂഡല്‍ഹി : വിവാദ ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എന്‍ സി പി കേന്ദ്ര നേതൃത്വവും മന്ത്രി എ കെ ശശീന്ദ്രനൊപ്പം. സംഭവത്തില്‍ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് എന്‍ സി പി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഇത് സംബന്ധിച്ച് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് പി സി ചാക്കോ ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്. എ കെ ശശീന്ദ്രന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വവവും വ്യക്തമാക്കിയിരുന്നു.
എന്‍ സി പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാതെ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനെ മാത്രം ആശ്രയിച്ച് നിലപാട് വ്യക്തമാക്കാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു