കൊല്ലം സ്വദേശി സൗദിയില്‍ കൊവിഡ് വൈറസ് ബാധിച്ച്‌ മരിച്ചു

Covid

കൊല്ലം സ്വദേശി സൗദിയില്‍ കൊവിഡ് വൈറസ് ബാധിച്ച്‌ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കൊല്ലം ഇരവിപുരം സ്വദേശി ബിജു നെല്‍സണ്‍ (47) ആണ് ശനിയാഴ്ച മരിച്ചത്. ഒരാഴ്ച്ച ആയി രോഗം ബാധിച്ച്‌ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

25 വര്‍ഷമായി സൗദിയിലുള്ള അദ്ദേഹം ജുബൈലില്‍ ഇലക്‌ട്രിക് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നെല്‍സണ്‍, മാതാവ്: എല്‍സി, ഭാര്യ: സിബിലി. മക്കള്‍: ബിബിന്‍, സിബിന്‍.