മുട്ടില്‍ മരം കേസ് : ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെ സസ്‌പെന്റ് ചെയ്യണമെന്ന് ശുപാര്‍ശ

Kerala

മുട്ടില്‍ മരം കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്ന റിപോര്‍ട്ടില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെ സസ്‌പെന്റ് ചെയ്യണമെന്ന് ശുപാര്‍ശ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപോര്‍ട്ടിലാണ് ശുപാര്‍ശ. റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

അന്വേഷണം വഴിതിരിച്ച്‌ വിടാനാണ് എന്‍ടി സാജന്‍ ശ്രമിച്ചു, വനം കൊള്ളക്കാരെ തടയാന്‍ ശ്രമിച്ച റേഞ്ച് ഓഫിസര്‍ സമീറിനെ കുടുക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് അന്വേഷണ റിപോര്‍ട്ടിലുള്ളത്. അന്വേഷണം വഴി തിരിച്ച്‌ വിടാന്‍ ഗൂഢാലോചന നടത്തിയെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

റേഞ്ച് ഓഫിസര്‍ സമീര്‍ വനം കൊള്ളക്കാരുടെ പങ്ക് പറ്റുന്ന ആളാണെന്ന വ്യാജ പ്രചാരണവും ഇദ്ദേഹം നടത്തിയിരുന്നു. അനുമതിയില്ലാതെ മുറിച്ച മരങ്ങള്‍ റേഞ്ച് ഓഫിസര്‍ സമീര്‍ തടഞ്ഞിരുന്നു.

വനം കൊള്ളക്കാരുമായി അടുത്ത ബന്ധമുള്ളയാളാണ് സാജനെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.