മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റോജി അഗസ്റ്റ്യന്‍, ആന്‍്റോ അഗസ്റ്റ്യന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.തങ്ങള്‍ക്കെതിരായ കേസ് നിയമപരമല്ലെന്നാണ് പ്രതികളുടെ നിലപാട്. സര്‍ക്കാര്‍ ഉത്തരവിന്‍റെ പിന്‍ബലത്തിലാണ് മരം മുറിച്ചതെന്നാണ് പ്രതികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്ത്, പ്രതികള്‍ വന്‍തോതില്‍ മരങ്ങള്‍ മുറിച്ച് കടത്തി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ വനനിയമപ്രകാരം കേസ് എടുത്തത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു.