മുംബൈ : ബാന്ദ്ര കുർള കോംപ്ലക്‌സിൽ ഇന്ന് പുലർച്ചെ നിർമ്മാണത്തിലിരുന്ന ഒരു ഫ്ലൈഓവറിന്റെ ഒരു ഭാഗം തകർന്ന് പതിമൂന്ന് പേർക്ക് പരിക്കേറ്റു .ബികെസി മെയിൻ റോഡിനെയും സാന്താക്രൂസ് – ചെമ്പൂർ ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന നിർമാണത്തിലിരിക്കുന്ന ഫ്ലൈഓവറിന്റെ ഒരു ഭാഗം പുലർച്ചെ നാലരയോടെ തകർന്നു.
