മുല്ലപ്പെരിയാര്‍ ഡാം തുറന്നു

Breaking News Kerala

ഇടുക്കി: കനത്ത മഴയ്ക്ക് പിന്നാലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നു. സ്പില്‍വേയിലെ മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 35 സെന്റി മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുക. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതായാണ് വിവരം. പക്ഷെ ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നു.
ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി 339 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, റവന്യു മന്ത്രി കെ. രാജന്‍ എന്നിവര്‍ പ്രദേശത്ത് തുടരുകയാണ്. ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വ്യാഴാഴ്ച കനത്ത മഴ പെയ്തതിനാൽ അധികൃതർ പുതിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.വ്യാഴാഴ്ച കേരളത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ അനുഭവപ്പെട്ടതിനെ തുടർന്ന് ഇടുക്കി, പാലക്കാട്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്രു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ കേരളത്തിലെ അഞ്ച് ജില്ലകൾ — ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ എന്നിവയെ ബാധിക്കും. ജലനിരപ്പ് 142 അടിയിൽ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും.
പെരിയാർ നദിയിലൂടെയുള്ള നീരൊഴുക്ക് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച ഉയർന്നു. വൈകിട്ട് അഞ്ചിന് 2,398.24 അടിയാണ് ജലനിരപ്പ്.

ചൊവ്വാഴ്ച മൂന്ന് ഷട്ടറുകൾ 0.34 മീറ്റർ തുറന്നതിനെത്തുടർന്ന് ബുധനാഴ്ച രാത്രി 9 മണിയോടെ ജലനിരപ്പ് 2,398.10 അടിയായി കുറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഒക്ടോബർ 29 ന് രാവിലെ 7 മണിക്ക് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചതായി കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.