ഡബ്ലിന്‍ : യു.കെയിലെയും അയര്‍ലണ്ടിലെയും ഹൈ സ്ട്രീറ്റ് ഫാര്‍മസി ശൃംഖലയായ ബൂട്ട്സിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് മുകേഷ് അംബാനി. യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ മാനേജ്മെന്റുമായി ചേര്‍ന്നാണ് ഈ നീക്കം നടത്തുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി അപ്പോളോ ഇതു സംബന്ധിച്ച് കരാറിലെത്തിയിട്ടുണ്ട്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ബൂട്ട്സ് ശൃംഖല ഏഷ്യയിലേക്കുമെത്തും.
യു.കെയിലുടനീളം 2,200 -ലധികം സ്റ്റോറുകളുള്ള ബൂട്ട്സിൻറെ മൂല്യം 6 ബില്യണ്‍ പൗണ്ട് വരെയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. മേയ് പകുതിയോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണ്ണമാകുമെന്നാണ് കരുതുന്നത്. ബൂട്ട്സിൻറെ ഉടമ വാള്‍ഗ്രീന്‍ ബൂട്ട്സ് അലയന്‍സ്, യുകെയിലെ ബിസിനസ്സിൻറെ റിവ്യു പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള നീക്കമുണ്ടായത്.
അസ്ഡയുടെ ഉടമകളായ ഇസ്സ ബ്രദേഴ്സും ടിഡിആര്‍ ക്യാപിറ്റലും ഏറ്റെടുക്കല്‍ പ്രക്രിയയില്‍ പങ്കാളികളാകുമെന്നും വാര്‍ത്തകളുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലുടനീളം ബൂട്ട്സിന് ഏതാണ്ട് 80 ഔട്ട്ലെറ്റുകളുണ്ട്.