ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ.മ.യൗ’ യൂറോപ്യന്‍ യൂണിയന്‍ ചലച്ചിത്രോത്സവത്തില്‍

Entertainment Headlines Kerala Movies

26-ാമത് യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ‘ഈ.മ.യൗ’വും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ.മ.യൗ’ ഇന്ത്യയിലെ 49-രാജ്യാന്തര ചലചിത്രോല്‍സവത്തില്‍ മികച്ച സംവിധാനത്തിനും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ നേടിയിരുന്നു. 48-ാമത് കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിലും മികച്ച സംവിധാകനുള്ള ബഹുമതി കരസ്ഥമാക്കിയിരുന്നു.

ചെല്ലാനം കടപ്പുറത്തെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിൻറെ പശ്ചാത്തലത്തിൽ വാവച്ചന്‍ എന്ന കല്ലാശാരിയെ ചുറ്റിയാണ് ഈ.മ.യൗ വിൻറെ കഥ. പ്രമുഖ അന്താരാഷ്ട്ര ചലചിത്രോല്‍സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള ചിത്രങ്ങളും അംഗരാജ്യങ്ങളില്‍ നിന്നുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു. ഹിന്ദി, മറാത്തി, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ നിന്നായി ആറു ചിത്രങ്ങളുമായി ഇന്ത്യയ്ക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.