തിരുവനന്തപുരം : തുമ്ബയില്‍ രണ്ട് അതിഥി തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍ (39), ഗണേഷ് ഒറാന്‍ (26) എന്നിവരാണ് മരിച്ചത്.
കുളത്തൂര്‍ ചിത്തിര നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍ രാത്രി ഫോണില്‍ സംസാരിച്ചിരിക്കവെ ട്രെയിന്‍ തട്ടിയതാകാമെന്ന് തുമ്ബ പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.