കൊടുവള്ളിയില്‍ കവര്‍ച്ചാസംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു ; ജാര്‍ഖണ്ഡ് സ്വദേശിക്ക് ഗുരുതര പരിക്ക്‌

Kerala

കൊ​ടു​വ​ള്ളി​യി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ചാ സം​ഘം അ​തി​ഥി തൊ​ഴി​ലാ​ളി​യെ സ്കൂ​ട്ട​റി​ല്‍ വ​ലി​ച്ചി​ഴ​ച്ചു. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി ന​ജ്മു​ല്‍ ശൈ​ഖി​നെ​യാ​ണ് സ്കൂ​ട്ട​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്.

ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ ന​ജ്മു​ലി​നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ന​ജ്മു​ല്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന് പു​റ​ത്തി​റ​ങ്ങി. ശ​ബ്ദം കേ​ട്ട് ഉ​ണ​ര്‍​ന്ന ഇ​യാ​ള്‍ ക​വ​ര്‍​ച്ച സം​ഘ​ത്തി​ന്‍റെ പി​ന്നാ​ലെ പാ​ഞ്ഞു.

ര​ണ്ടു പേ​രാ​ണ് ക​വ​ര്‍​ച്ച​യ്ക്കാ​യി മു​റി​ക്കു​ള്ളി​ല്‍ ക​യ​റി​യ​ത്. മൂ​ന്നാ​മ​ന്‍ സ്കൂ​ട്ട​റി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ന​ജ്മു​ലി​ന്‍റെ പ​ണ​വും മൊ​ബൈ​ലും ക​വ​ര്‍​ന്ന് ഓ​ടി​യെ​ത്തി​യ ക​വ​ര്‍​ച്ച​ക്കാ​ര്‍ കാ​ത്തു​കി​ട​ന്ന സ്കൂ​ട്ട​റി​ല്‍ ക​യ​റി പാ​ഞ്ഞു. പി​ന്നാ​ലെ​യെ​ത്തി​യ ന​ജ്മു​ല്‍ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ല്‍​പി​ടി​ച്ച്‌ നി​ര്‍​ത്തു​വാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ക​വ​ര്‍​ച്ചാ സം​ഘം ന​ജ്മു​ലി​നെ​യും വ​ലി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​യി. റോ​ഡി​ല്‍ ശ​രീ​ര​മു​ര​ഞ്ഞ് പ​രി​ക്കേ​റ്റ ന​ജ്മു​ല്‍ സ്കൂ​ട്ട​റി​ല്‍​നി​ന്നും പി​ടി​വി​ട്ട് വീ​ഴു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി​യും സ​മ​നാ​മാ​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ബി​ഹാ​ര്‍ റി​ഷ​ന്‍​ഗ​ഞ്ച് സ്വ​ദേ​ശി അ​ലി അ​ക്ബ​റി​നെ ക​വ​ര്‍​ച്ച​സം​ഘം റോ​ഡി​ലൂ​ടെ ബൈ​ക്കി​ല്‍ വ​ലി​ച്ചി​ഴ​ച്ചു. ഇ​രു കാ​ല്‍​മു​ട്ടു​ക​ള്‍​ക്കും കാ​ല്‍​പ്പ​ത്തി​യി​ലും പു​റ​ത്തും പ​രി​ക്കേ​റ്റ അ​ലി അ​ക്ബ​ര്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യി​രു​ന്നു.