മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ മകളും, വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അമല്‍ (22) ആണ് മരിച്ചത്. കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്‌മെന്റിലുള്ള ഫ്‌ലാറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അടച്ചിട്ട മുറിയില്‍ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530