നേപ്പിള്‍സ് : ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണയുടെ സഹോദരനും ഫുട്ബോള്‍ താരവുമായ ഹ്യൂഗോ മറഡോണ (52) അന്തരിച്ചു. ഇറ്റലിയിലെ നേപ്പിള്‍സിലെ വസതിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
അര്‍ജന്റീനയുടെ അണ്ടര്‍ 16 ടീമില്‍ കളിച്ച ഇദ്ദേഹം ഇറ്റലി,ഓസ്ട്രിയ, സ്പെയിന്, അര്‍ജന്റീന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇറ്റലിയിലെ നേപ്പിള്‍സിലെ ചില അമച്വര്‍ ക്ലബുകളെ താരം പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഡീഗോ മറഡോണ ഹൃദയാഘാതത്തെ മരണപ്പെട്ട് 13 മാസങ്ങള്‍ക്ക് ശേഷമാണ് ഹ്യൂഗോയുടെ മരണം.
ക്ലബ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ഒഫീഷ്യല്‍സ്, കോച്ചിംഗ് സ്റ്റാഫ്, കളിക്കാര്‍, തുടങ്ങിയ എസ്എസ്സി നാപ്പോളി ക്ലബ് അംഗങ്ങള്‍ ഹ്യൂഗോയുടെ ദുഃഖകരമായ വേര്‍പാടില്‍ മറഡോണ കുടുംബത്തിനൊപ്പമാണെന്ന് നാപോളി ക്ലബ് അറിയിച്ചു.