വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് ; മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്

Kerala

വ്യാപാരികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തിലും പാറോപ്പടിയിലും മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്.   വ്യാപാരികള്‍ക്ക് ഭീഷണിക്കത്താണ് ലഭിച്ചത്. പല വ്യാപാരികള്‍ക്കും പണം ആവശ്യപ്പെട്ടും കത്ത് ലഭിച്ചിരുന്നു. നേരത്തെ ഇത്തരം കേസുകളില്‍ പ്രതിയായ ഹബീബ് റഹ്മാന്റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.