മണിപ്പൂരിൽ ഭീകരാക്രമണം

Breaking News India

ന്യൂഡൽഹി:  മണിപ്പൂരിലെ മ്യാൻമർ അതിർത്തിക്ക് സമീപം ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു അസം റൈഫിൾസ് കേണലും ഭാര്യയും എട്ട് വയസ്സുള്ള മകനും നാല് സൈനികരും കൊല്ലപ്പെട്ടു. സമീപകാലത്ത് മേഖലയിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായ ഭീകരാക്രമണം മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ രാവിലെ 10 മണിക്ക് നടന്നതായി വൃത്തങ്ങൾ അറിയിച്ചു.

മണിപ്പൂർ ആസ്ഥാനമായുള്ള ഭീകരസംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി അഥവാ പിഎൽഎയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ശക്തമായി അപലപിച്ചു. ഇന്ന് നടന്ന ഈ ഭീകരാക്രമണത്തിൽ സി‌ഒയും കുടുംബവും ഉൾപ്പെടെ ചില ഉദ്യോഗസ്ഥരും  മരിച്ചതായി അദ്ദേഹം പറഞ്ഞു.