മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്.തൃപ്പൂണിത്തുറയില്‍വച്ച്‌ എറണാകുളം ഹില്‍പാലസ് പൊലീസാണ് ശിവകുമാറിനെ പിടികൂടിയത്.

ഇയാളെ വൈക്കം പൊലീസിന് കൈമാറും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് കുറച്ച്‌ സമയം മുന്‍പ് സന്ദേശം എത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനകള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച ഫോണ്‍ വിളിയായിരിക്കാമിതെന്നാണ് സൂചന.