മമതാ ബാനര്‍ജിയും സോണിയ ഗാന്ധിയുമായി കൂടികാഴ്ച.

General

മമതാ ബാനര്‍ജിയും സോണിയ ഗാന്ധിയുമായി കൂടികാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറെടുക്കുന്നു. ജൂലായ് 25ന് ഡല്‍ഹിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിയുടെ വന്‍ തിരഞ്ഞെടുപ്പ് സന്നാഹങ്ങളെ മറികടന്ന് പശ്ചിമ ബംഗാളില്‍ മമത മൂന്നാം തവണയും അധികാരത്തിലെത്തിയത് മുതല്‍ അവര്‍ അടുത്തലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃനിരയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഡല്‍ഹിയില്‍ എത്തുന്ന മമത, സോണിയ ഗാന്ധിക്ക് പുറമെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയേക്കും.