മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

General

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ജല്‍ഗാവ്ണ്‍ മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

എന്‍ എം ഐ എം എസ് അക്കാദമിയുടേതാണ് ഹെലികോപ്റ്റര്‍. ഇന്ന് വൈകുന്നേരം ആണ് സംഭവം. അപകടം സംഭവിക്കുമ്ബോള്‍ രണ്ടു പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ആശുപത്രിയിലെത്തിക്കുമ്ബോഴേ മരിച്ചിരുന്നു. പോലീസ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.